Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Child Custody

America

ജ​ർ​മ​നി​യി​ലെ സ്റ്റാ​ഡെ​യി​ലെ കൂ​ട്ട​ക്കൊ​ല​യ്ക്ക് പി​ന്നി​ൽ കു​ഞ്ഞിന്‍റെ​ സം​ര​ക്ഷ​ണാ​വ​കാ​ശ ത​ർ​ക്കം; മ​ര​ണം 6 ആ​യി

ബ​ർ​ലി​ൻ: വ​ട​ക്ക​ൻ ജ​ർ​മനി​യി​ലെ സ്റ്റാ​ഡെ​യി​ലെ(Stade) അ​മ്മ​യും കു​ഞ്ഞും താ​മ​സി​ക്കു​ന്ന പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി ഉ​യ​ർ​ന്നു. അ​ഞ്ച് പേ​ർ സം​ഭ​വ​സ്ഥ​ല​ത്തും, ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​റാ​മ​ത്തെ​യാ​ൾ വൈ​കു​ന്നേ​ര​ത്തോ​ടെ ആ​ശു​പ​ത്രി​യി​ലു​മാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ നാ​ല് സ്ത്രീ​ക​ളും ര​ണ്ട് പു​രു​ഷ​ന്മാ​രും ഉ​ൾ​പ്പെ​ടു​ന്നു.

 ക്രൂ​ര​മാ​യ ഈ ​ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ആ​റു​പേ​രും സ്റ്റാ​ഡെ യു​വ​ജ​ന കേ​ന്ദ്ര​ത്തി​ലെ (Mutter-Kind-Heim) ജീ​വ​ന​ക്കാ​രാ​ണ്. കേ​ന്ദ്ര​ത്തി​ൽ അ​ഭ​യം തേ​ടി​യി​രു​ന്ന അ​മ്മ​യ്ക്കും കു​ഞ്ഞി​നും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ഇ​വ​ർ സു​ര​ക്ഷി​ത​രാ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.

ഹാ​നോ​വ​ർ സ്വ​ദേ​ശി​യാ​യ 45 വ​യ​സു​കാ​ര​നാ​ണ് വെ​ടി​യു​തി​ർ​ത്ത പ്ര​ധാ​ന പ്ര​തി. ജ​ർ​മ​നി​യി​ൽ ജ​നി​ച്ച് വ​ള​ർ​ന്ന തു​ർ​ക്കി പൗ​ര​നാ​യ ഇ​യാ​ൾ മു​ൻ​പും ചി​ല ഭീ​ഷ​ണി​ക്കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​യാ​ള​ല്ല. ഇ​യാ​ൾ​ക്ക് തോ​ക്ക് കൈ​വ​ശംവയ്​ക്കാ​നു​ള്ള ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

പ്ര​തി​യു​ടെ മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ സം​ര​ക്ഷ​ണാ​വ​കാ​ശ​വു​മാ​യി (Sorgerechtsstreit) ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് വ​ലി​യ കൂ​ട്ട​ക്കൊ​ല​യി​ലേ​ക്ക് ന​യി​ച്ച​ത്. കു​ട്ടി​യു​ടെ അ​വ​കാ​ശ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ ഇ​ന്ന് ഈ ​കേ​ന്ദ്ര​ത്തി​ൽ ഒ​രു ഔ​ദ്യോ​ഗി​ക മീ​റ്റിം​ഗ് നി​ശ്ച​യി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് പ്ര​തി അ​ക്ര​മാ​സ​ക്ത​നാ​യ​ത്.

 കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം പ്ര​തി​യും മ​റ്റൊ​രു സ്ത്രീ​യും കാ​റി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് ത​ട​ഞ്ഞു. നി​ർ​ദ്ദേ​ശം ലം​ഘി​ച്ച് മു​ന്നോ​ട്ട് പോ​യ വാ​ഹ​ന​ത്തി​ന് നേ​രെ പോ​ലീ​സ് 10 മു​ത​ൽ 15 റൗ​ണ്ട് വ​രെ വെ​ടി​യു​തി​ർ​ക്കു​ക​യും ട​യ​റു​ക​ൾ ത​ക​ർ​ത്ത് കാ​ർ നി​ർ​ത്തു​ക​യു​മാ​യി​രു​ന്നു. കാ​ർ ഓ​ടി​ച്ചി​രു​ന്ന 65 കാ​രി​യാ​യ സ്ത്രീ​യെ​യും, കു​ട്ടി​യു​ടെ അ​മ്മ​യാ​യ 34 കാ​രി​യെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

രാ​ജ്യം ഞെ​ട്ട​ലി​ൽ, അ​നു​ശോ​ച​നം അ​റി​യി​ച്ച് ചാ​ൻ​സ​ല​ർ:
മ​റ്റു​ള്ള​വ​രെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച നി​ര​പ​രാ​ധി​ക​ളാ​യ ജീ​വ​ന​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം രാ​ജ്യ​ത്തെ ഒ​ന്ന​ട​ങ്കം ഉ​ല​ച്ചു​വെ​ന്ന് ജ​ർ​മ്മ​ൻ ചാ​ൻ​സ​ല​ർ ഫ്രെ​ഡ​റി​ഷ് മെ​ർ​സ് പ​റ​ഞ്ഞു.

Latest News

Corehub Up